ന്യൂദൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു. ഉച്ചയോടെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
2016 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ ലഭിക്കും. 50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമുള്ള ദീപാവലി സമ്മാനമാണിത്.
ഈ വര്‍ഷമാദ്യം ഡിഎ ആറു ശതമാനം കൂട്ടി അടിസ്ഥാന ശമ്പളത്തിന്റെ 125 ശതമാനമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: