കോട്ടയം: ഗ്രാമ-ഗോത്രവര്‍ഗ കലാരൂപങ്ങളുടെ അവതരണവുമായി ഇടമലക്കുടി ആദിവാസി സംഘത്തിന്റെ നാട്ടുതുടിപ്പ് പരിപാടി കോട്ടയത്ത്.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഗോത്രവര്‍ഗ ആചാരാനുഷ്ഠാനങ്ങളും സംഗീത, വാദ്യ, നൃത്തരൂപങ്ങളും കേരളീയ തനത് കലാരൂപമായ കളമെഴുത്തും പാട്ടും കഥകളിയുടെ സോദാഹരണ പ്രഭാഷണവും കഥകളി കച്ചേരിയുമാണ് നാട്ടുതുടിപ്പിന്റെ കലാവിരുന്നിലുള്ളത്.
മുപ്പതംഗ ഗോത്രവര്‍ഗ സംഘമാണ് പരിപാടിയില്‍ പങ്കാളികളാകുക.
ഗ്രോത്ര വര്‍ഗ കലാരൂപങ്ങളുടെ സംരക്ഷണവും പുനരാവിഷ്കാരവും ലക്ഷ്യമാക്കിയുള്ള സാംസ്കാരിക വിനിമയ പരിപാടിയുടെ സംഘാടകര്‍ ഭാരതീയ വിദ്യാഭവനും ഇന്‍ഫോസിസ് ഫൗണ്ടേഷനുമാണ്. കോട്ടയം സുവര്‍ണ്ണ ഓഡിറ്റോറിയത്തില്‍ 28ന് വൈകുന്നേരം നാട്ടുതുടിപ്പ് അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: