കരയത്തുംചാല്‍: ഇരിക്കൂര്‍ ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ രണ്ടാംസ്ഥാനം നേടുകയും എല്‍പി, യുപി വിഭാഗങ്ങളില്‍ നടന്ന ഗണിതശാസ്ത്ര മേളയിലും പ്രവൃത്തിപരിചയ മേളയിലും ‘എ’ഗ്രേഡ് നേടുകയും ചെയ്ത കരയത്തുംചാല്‍ യുപി സ്കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എംസി അനുമോദിച്ചു. എസ്എംസി ചെയര്മാന് ബിജു പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സൂസന് ദേവസ്യ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് ബാബു ജോര്‍ജ്ജ്, കെ.വി.കുഞ്ഞിരാമന്, സി.വി.ലക്ഷ്മണന്, പി.സിന്ധു, ടി.ജെ.ത്രേസ്യ, എ.സി.മറിയക്കുകട്ടി, ശ്രീജ എം., ആന്‍സി രാജി എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി.സി.ടോമി നന്ദി അറിയിച്ചു.
സ്മാരക മന്ദിരം ഉദ്ഘാടനം നാളെ
പാനൂര്‍: വി.അശോകന് മാസ്റ്റര്‍ സ്മാരക മന്ദിരം ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് കുന്നോത്ത് പറമ്പില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വി.ഗംഗാധരന് മാസ്റ്റര്‍ ഫോട്ടോ അനാഛാദനം കെ.സുധാകരനും കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം വി.എ.നാരായണനും നിര്‍വ്വഹിക്കും. ടി.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തുമെന്ന് കെ.പി.രാമചന്ദ്രന്, സി. പുരുഷു, പി.പി.രാജന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: