കണ്ണൂര്‍: കേരള സ്റ്റെയ്റ്റ് സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നാളെയും മറ്റന്നാളും പയ്യാവൂര്‍ പഞ്ചായത്തിലെ പൈസക്കരി ദേവമാതാ സ്കൂള്‍ പരിസരത്ത് നടത്തും. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍നിന്നായി ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ 300ല്‍പരം പുരുഷ വനിതാ കായിക താരങ്ങള്‍ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ് 29ന് ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
മുന്‍ മന്ത്രി കെ.സി.ജോസഫ് മുഖ്യ അതിഥിയാകും. ജില്ലാ സൈക്ലിംഗ് അസോസിയേഷന് പ്രസിഡണ്ട് പി.പി.വിനോദ് അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി എസ്എസ് സൂധീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റിലപറമ്പില്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ.സരസ്വതി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോളി കാട്ടുവിള, കെ.ശാന്തകുമാര്‍, കെ.അബ്ദുള്‍ നാസര്‍, പൂക്കോടന്‍ ചന്ദ്രന്, പി.വി.ഗംഗാധരന് എന്നിവര്‍ സംസാരിക്കും. സംഘാടക സമിതി ചെയര്മാന് ഫാ.ജോസ് വെട്ടിക്കല്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.പി.പവിത്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: