കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ അഴീക്കല്‍ തുറമുഖത്തിന്റെ സമഗ്ര വികസനത്തെപ്പറ്റി 30ന് സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ചേമ്പര്‍ ഹാളില്‍ നടക്കുന്ന പരിപാടി മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, എല്‍എല്‍എമാരായ കെ.എം.ഷാജി, ടി.വി.രാജേഷ്, കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത, കണ്ണൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രസന്ന, തുറമുഖ ഡയറക്ടര്‍ ഷെയ്ക്ക് പരീത് ഐഎസ്, വയനാട്, കുടക്, മൈസൂര്‍ എന്നിവിടങ്ങളിലെ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
അഴീക്കോട് തുറമുഖത്തിന്റെ വികസനത്തിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുവാന് താല്പര്യമുള്ള മറ്റ് വ്യാപാരി സംഘടനകള്‍ക്കും, പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാവുന്നതാണെന്ന് ചേമ്പര്‍ ഭാരവാഹികളായ പ്രസിഡണ്ട് സി.വി.ദീപക്, സെക്രട്ടറി സച്ചിന് സൂര്യകാന്ത് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: