കൊട്ടിയൂര്‍: ദീപാവലിയോടനുബന്ധിച്ച് നാളെ കൊട്ടിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ദീപോത്സവം നടത്തും. ഹിന്ദു ഐക്യവേദി കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാളെ പഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍, ക്ഷേത്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദീപം കൊണ്ട് അലങ്കരിക്കാനാണ് തീരുമാനം. ഇതിനായി പതിനായിരക്കണക്കിന് ചിരാദുകള് ഹിന്ദു ഐക്യവേദി വിതരണം ചെയ്തുകഴിഞ്ഞു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ആള്‍ക്കാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: