ചെങ്ങന്നൂര്‍: നിയുക്ത മാളികപ്പുറം മേല്‍ശാന്തി പുതുമന ഇല്ലം മനു നമ്പൂതിരി പ്രത്യേക പൂജാ ക്രമങ്ങളുടെ പഠനത്തിനായി താഴമണ്‍ മഠത്തിലെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് മനു നമ്പൂതിരി എത്തിയത്. താഴമണ്‍മഠം പരദേവതയായ ഗണപതിക്ഷേത്രത്തില്‍ വച്ച് തന്ത്രി കണ്ഠര് രാജീവര്‍ക്ക് അദ്ദേഹം ദക്ഷിണയും വസ്ത്രവും സമര്‍പ്പിച്ചു. തന്ത്രി ഉപദേശങ്ങള്‍ നല്കി.
തുടര്‍ന്ന് വലിയ തന്ത്രി കണ്ഠര് മഹേശ്വരരുടെ അനുഗ്രഹവും വാങ്ങി. കണ്ഠരര് മഹേഷ് മോഹനര്‍ക്കും ദക്ഷിണ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസം ശബരിമല നിയുക്ത മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍നമ്പൂതിരി താഴമണ്മഠത്തിലെത്തിയിരുന്നു. ശബരിമലയിലെയും മാളികപ്പുറത്തെയും പൂജാക്രമങ്ങള്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാണ്. ഇത് മനസ്സിലാക്കാനും ഉപദേശം സ്വീകരിക്കാനുമാണ് മേല്‍ശാന്തിമാര്‍ എത്തുന്നത്. വരും ദിവസങ്ങളില്‍ പഠനം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: