വര്‍ക്കല: തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവ(90)ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 2 മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രിമാരായ കെ. രാജു, കെ.ടി. ജലീല്‍ എന്നിവര്‍ മെഡിക്കല്‍ കോളേജിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു. ഒരു മണിക്കൂറോളം പൊതു ദര്‍ശനത്തിന് വച്ചശേഷമാണ് സംസ്കരിച്ചത്.
അഡ്വ. വി. ജോയ് എംഎല്‍എ , നഗരസഭ ചെയര്‍ പേഴ്സണ്‍ ബിന്ദു ഹരിദാസ്, വൈസ് ചെയര്മാന് അനീജോ, തഹസില്‍ദാര്‍ എന്‍. സാജിറാബീഗം
, ഡെപ്യൂട്ടി തഹസില്‍ദര്‍ ഷാജി, ബിജെപി കൗണ്‍സിലര്‍മാരായ സുനില്‍ കുമാര്‍, പ്രിയഗോപന്‍, സ്വപ്നശേഖര്, വില്ലേജ് ഓഫീസര്‍ അഭിലാഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഹരിലാല്‍, കോവിലകം മണികണ്ഠന് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ സംസ്കാര ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: