ന്യൂദല്‍ഹി: മുത്തലാഖ്, പൊതു സിവില്‍ നിയമം, അയോധ്യയിലെ രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങള്‍ വരാന്‍പോകുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിഷയമാക്കില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
പൊതുസിവില്‍ നിയമം നടപ്പിലാക്കുന്നതില്‍ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലിംഗ വിവേചനങ്ങള്‍ക്ക് സര്‍ക്കാര്‍ എതിരാണ്. ഹിന്ദു സമൂഹത്തിലെ സതി നിര്‍ത്തലാക്കിയത് മന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീകളോട് വിവേചനം കാണിക്കുന്നത് അനീതിയാണ്. മുത്തലാഖ് രാഷ്ട്രീയ വിഷയമാക്കി മാറ്റരുതെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: