കൃഷ്ണഗിരി (കല്‍പ്പറ്റ): കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ വിദര്‍ഭക്ക് ബാറ്റിങ് തകര്‍ച്ച.
ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 42 ഓവറില്‍ 105 റണ്‍സിന് പുറത്തായി. മറുപടി തുടങ്ങിയ ഝാര്‍ഖണ്ഡ് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍. 41 റണ്‍സ് ലീഡ്. സ്കോര്‍: വിദര്‍ഭ-105, ഝാര്‍ഖണ്ഡ്- 146/1.
ടോസ് നേടിയ ഝാര്‍ഖണ്ഡ്, വിദര്‍ഭയെ ബാറ്റിങ്ങിന് അയച്ചു. പേസര്‍മാരായ വികാസ് സിങ്ങിന്റെയും (നാല് വിക്കറ്റ്), അജയ് യാദവിന്റെയും (മൂന്നു വിക്കറ്റ്) പ്രകടനമാണ് ഝാര്‍ഖണ്ഡിന് മേല്‍ക്കൈ സമ്മാനിച്ചത്. ഏഴാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ വിദര്‍ഭക്ക് പിന്നീട് തിരിച്ചുവരാനായില്ല.
ജീതേഷ് ശര്‍മ (21), രവി ജങ്കിത് 20 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡിന് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ വിരാട് സിങ്ങിനെ നഷ്ടമായങ്കെിലും ആനന്ദ് സിങ്ങും (58) പ്രത്യൂഷ് സിങ്ങും (80) ചേര്‍ന്ന് ശക്തമായ നിലയിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: