മട്ടാഞ്ചേരി: മുസരിസ് ബിനാലെയിലേക്ക് കൊണ്ടുവന്ന സൃഷ്ടികള്‍ വണ്ടിയില്‍ നിന്നും ഇറക്കുന്നത് കൂലി തര്‍ക്കത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഫോര്‍ട്ടുകൊച്ചിയിലെ ആസ്പിന്‍വാള്‍ കമ്പനിയിലായിരുന്നു തര്‍ക്കമുണ്ടായത്. കഴിഞ്ഞ ബിനാലേയില്‍ കൂലി തര്‍ക്കം മൂലം ആസ്ത്രേലിയന്‍ കലാകാരന് തന്റെ സൃഷ്ടികള്‍ എറിഞ്ഞുടച്ച സംഭവം ഏറെ വിവാദമായിരുന്നു. അതിനാല്‍ സൃഷ്ടികള്‍ ഇറക്കുന്നതിനും, കയറ്റുന്നതിനുമായി സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ യൂണിയന് നേതാക്കളുടെ യോഗത്തില്‍ പറഞ്ഞിരുന്നു. തര്‍ക്കം യൂണിയനുകള്‍ പരസ്പരമായിരുന്നുവെന്നും ബിനാലെയുമായിട്ടായിരുന്നില്ലായെന്നും ബിനാലേ അധികൃതര്‍ പറഞ്ഞു.തര്‍ക്കം കഴിഞ്ഞ് സൃഷ്ടികള്‍ ഇറക്കി വെച്ചുവെന്നും ഇവര്‍ പറഞ്ഞു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: