പാലക്കാട്: സംസ്ഥാന സ്കൂള്‍ ശാസ്ത്ര നാടകോത്സവത്തില്‍ പാലക്കാടിന് ഒന്നാംസ്ഥാനം. ചെമ്പൈ സ്മാരക ഗവണ്മെന്റ് സംഗീത കോളേജിലെ എം.ഡി.രാമനാഥന് സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്ര നാടകോത്സവത്തില്‍ പാലക്കാട് ജില്ലയിലെ എകെഎന്എഎംഎച്ച്.എസ്എസ് കാട്ടുകുളം ഒന്നാം സ്ഥാനം നേടി.
വയനാട് പനമരം ഗവഎച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. വിജയികള്‍ ദക്ഷിണ മേഖലാ ശാസ്ത്ര നാടക മത്സരത്തില്‍ കേരളത്തിനെ പ്രതിനിധീകരിക്കും. നവംബര്‍ 23 മുതല്‍ 27 വരെ നടക്കുന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും. ‘ശാസ്ത്രവും സമൂഹവും’ വിഷയത്തില്‍ നടന്ന നാടകമത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് , നാടകകൃത്ത് കാളിദാസ് പുതുമന, എഡിപിഐ ജിമ്മി കെ. ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശ്രീനിവാസ, പിആര്‍ഒ ആര്. ബാബു, ചെമ്പൈ സ്മാരക സംഗീത കോളെജ് പ്രിന്‍സിപ്പല്‍ എസ്.ദിനേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: