ജോര്ജ്ടൗണ്: മയക്കുമരുന്ന് കടത്തിയ കേസില്‍ ഭാരതീയക്ക് മലേഷ്യ ഹൈക്കോടതി വധശിക്ഷ വിധിച്ചു. ബ്യൂട്ടി പാര്‍ലര്‍ ജോലിക്കാരി സംഗീത ശര്‍മ്മ ബ്രഹ്മാചാരിമയൂമിനാണ് (41) വധശിക്ഷ. ദല്‍ഹി പോലീസ് മുന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിന്റെ ഭാര്യാ സഹോദരിയാണ് ഇവര്‍.
2013 ഒക്ടോബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ദല്‍ഹിയില്‍ നിന്നും 1.6 കിലോ മെതാംഫെറ്റമീനെന്ന മയക്കുമരുന്ന് ഇവര്‍ ലഗേജിനുള്ളിലാക്കി കടത്തുമ്പോള്‍ പെനാംഗ് വിമാനത്താവള പരിസരത്താണ് പിടിയിലായത്.
മാരകമായ മയക്കുമരുന്ന് കടത്തല്‍ ആക്ട് 1952 സെക്ഷന്‍ 39ബി(1)(എ) പ്രകാരമാണ് കേസെടുത്തത്. കോടതിവിധിയറിഞ്ഞ സംഗീത വിങ്ങിപ്പൊട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: