തിരുവനന്തപുരം: സമൂഹത്തിന് മുന്നില്‍ അവഹേളിക്കുന്നതിനാണ് തനിക്കെതിരെ വിജിലന്‍സ് റെയ്ഡ് നടത്തുന്നതെന്ന് ടോം ജോസ് ഐ.എ.എസ്. വിജിന്‍സിന്റെ നടപടികളോട് പ്രതികരിക്കവെയാണ് ടോം ജോസിന്റെ പ്രസ്താവന.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ടോം ജോസിന്റെ തിരുവനന്തപുരത്തേയും കൊച്ചിയിലേയും ഫ്ളാറ്റുകളില്‍ രാവിലെ ആറ് മുതല്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. രണ്ടുവര്‍ഷം മുമ്പേ വിജിലന്‍സ് പരിശോധന നടത്തി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസിലാണ് വീണ്ടും റെയ്ഡ് നടന്നിരിക്കുന്നതെന്ന് ടോം പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുളള ആളാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും സംഭവത്തില്‍ മുഖ്യമന്ത്രിയോട് തന്റെ നിലപാട് വ്യക്തമാക്കുമെന്നും ടോം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: