കുറ്റിയാടി: കുറ്റിയാടി ടൗണി ന്റെ വിവിധ ഭാഗങ്ങളില്സ്വകാര്യ മൊബൈല്‍നെറ്റ് വര്‍ക്ക് കമ്പനിക്കു വേണ്ടി കേബിള്‍ ഇടുന്നതിന് വെട്ടിയ കുഴികള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ദുരിതമാവുന്നു. വന്‍ യന്ത്രം ഉപയോഗിച്ച് കേബിള്‍ ലൈന്‍ വലിക്കുമ്പോള്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡില്‍ പരന്നൊഴുകുന്നതും. കുടിവെള്ള വിതരണം മുടങ്ങുന്നതിനും ഇടയാക്കുന്നുണ്ട്. ജനതിരക്കേറിയ റോഡില്‍ കുഴിവെട്ടുന്നത് കാരണം ഗതാഗതക്കുരുക്കും പതിവാകുകയാണ്.
കേബിള്‍ വെട്ടാന്‍ വേണ്ടി എടുക്കുന്ന കുഴികള്‍ മുടാത്തതുകാരണം അപകടക്കെണിയാവുകയാണ്. ഈയടുത്ത് കാലത്ത് നവീകരിച്ചസംസ്ഥാന പാതയാണ് സ്വകാര്യ കമ്പനിക്കു വേണ്ടി വെട്ടിപ്പൊളിച്ചത്. വാട്ടര്‍ അതോറിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് വെട്ടിപൊളിച്ച റോഡ് പല സ്ഥലത്തും കുണ്ടും കുഴിയുമായി കിടക്കുകയാണ്. പുതിയ ബസ് സ്റ്റാന്റിന് മുന്നിലുള്ള ഇത്തരം രണ്ട് കുഴികള്‍ വാഹനങ്ങള്‍ക്ക് വന്‍ ഭീഷണിയാണ് റോഡ് റീടാറിങ്ങ് നടത്തി പഴയതു പോലെയാക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: