കോഴിക്കോട്: കൊയിലാണ്ടി വൈദ്യരങ്ങാടിയില്‍ കോഴിക്കടയ്ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. നൂറിലധികം കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു. പതിനഞ്ചോളം നായ്ക്കള്‍ കൂട്ടമായി എത്തിയാണ് കോഴികളെ ആക്രമിച്ചത്.
ആക്രമണത്തില്‍ 110 കോഴികള്‍ ചത്തുവെന്ന് കടയുടമ പറഞ്ഞു. ഇതുമൂലം 25000 രൂപയുടെ നഷ്ടം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കോഴികളെ ഇവിടേയ്ക്ക് എത്തിച്ചത്. ബന്ധപ്പെട്ടവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കടയുടമ ആവശ്യപ്പെട്ടു.
വൈദ്യരങ്ങാടി പ്രദേശം കഴിഞ്ഞ കുറച്ചുകാലങ്ങളായി തെരുവുനായ്ക്കളുടെ പിടിയിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: