ബെയ്ജിംഗ്: ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനത്തിനെതിരെ ചൈന രംഗത്തെത്തി. ആത്മീയ നേതാവിന്റെ അരുണാചല്‍ സന്ദര്‍ശനം ഭാരതവുമായിട്ടുള്ള ബന്ധം മോശമാകാനെ ഉപകരിക്കൂ എന്ന് ചൈന വ്യക്തമാക്കി.
തര്‍ക്ക പ്രദേശങ്ങളില്‍ ദലൈലാമ സന്ദര്‍ശിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ക്ഷണം സ്വീകരിച്ച് അടുത്ത വര്‍ഷം ആദ്യമാണ് ദലൈലാമ സംസ്ഥാനം സന്ദര്‍ശിക്കുന്നത്. ദലൈലാമയുടെ സന്ദര്‍ശനം കേന്ദ്ര സര്‍ക്കാരും സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: