വാഴൂര്‍: തീര്‍ത്ഥപാദപുരം വന്ദേമാതരം ചാരിറ്റബിള്‍ സൊസൈറ്റി, കുറിച്ചി ഹോമിയോപ്പതി ഗവേഷണകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ശശികല നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്കലാദേവി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. മനോജ്, റംഷാദ് റഹ്മാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡോ. കെ.ആര്. ജനാര്‍ദ്ദനന്‍നായര്‍, ഡോ. കരുണാകരമൂര്‍ത്തി, ഡോ. വിനീത, ഡോ. ഗീതുമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ട് നടന്ന പൊതുസമ്മേളനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ്. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ടി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. ഡോ. അനീഷ്. സി വര്‍ക്കി ചികിത്സാ സഹായവിതരണം നടത്തി. സൊസൈറ്റി ധനശേഖരണാര്‍ത്ഥം നടത്തിയ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാനദാനം എം.കെ. ഗോപാലകൃഷ്ണന്‍നായര്‍ നിര്‍വ്വഹിച്ചു. സെക്രട്ടറി കെ.സി. മധുസൂദനന്, ട്രഷറര്‍ പി.ആര്. അനൂപ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: