കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദ പൈ മോമ്മോറിയല്‍ ഗവ: കോളേജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പ്രധാന സീറ്റുകളും നേടി എബിവിപി വിജയിച്ചു. ചെയര്മാന് ഉള്‍പ്പെടെയുള്ള എട്ട് പ്രധാന സീറ്റുകളില്‍ എട്ടും എബിവിപി നേടി. പതിനാറ് സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ പതിനൊന്ന് സീറ്റുകള്‍ നേടി എബിവിപി കോളേജില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ആധിപത്യമുറപ്പിച്ചു.
2013 ല്‍ ചെയര്മാന് ഉള്‍പ്പെടെ അഞ്ച് സീറ്റുകളിലെ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. ഇത്രയും കൂടുതല്‍ സീറ്റുകളില്‍ ഒരുമിച്ച് കോളേജില്‍ വിജയിക്കുന്ന ഏക വിദ്യാര്‍ത്ഥി സംഘടനയായി എബിവിപി മാറി.
എസ്.പ്രദീക്(ചെയര്മാന്), ബി.എസ്.സിഷ്മിത(വൈസ് ചെയര്മാന്), സി.കെ.അര്ജ്ജുന് (ജനറല്‍ സെക്രട്ടറി), എന്‍.അസ്വിനി (ജോയിന്റ് സെക്രട്ടറി), സബിന്‍കുമാര്‍ (യുയുസി), പി.അജിത് (ഫൈന്‍ ആര്‍ട് സെക്രട്ടറി), കെ.നിതേഷ ്(ജനറല്‍ ക്യാപ്റ്റന്‍), വി.വി.വിവേക്(സ്റ്റുഡന്റ് എഡിറ്റര്‍). വീണവേണുഗോപാല്‍(ഫസ്റ്റ് ഡി.സി.), ശില്പ(തേര്‍ഡ് ഡി.സി.), കവിത(കന്നട അസോസിയേഷന്) എന്നീ സീറ്റുകളില്‍ എബിവിപി തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: