കട്ടപ്പന: വീടിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെകടുവാ സംരക്ഷണ കേന്ദ്രത്തിലേ ജീവനക്കാരന് എത്തി പിടികുടി. കട്ടപ്പന വള്ളക്കടവ് കോഴിക്കോട്ട് ദേവസ്യാച്ചന്റെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് പാമ്പ് കയറിയത്. പാമ്പിനെക്കണ്ട് ഭയന്ന വീട്ടുകാര്‍ അലമുറയിട്ടതോടെ നാട്ടുകാര്‍ ഓടിക്കൂടി. നാട്ടുകാര്‍ കടുവ സങ്കേതം ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജീവനക്കാരന് പാമ്പിനെ പിടികൂടുകയായിരുന്നു. മൂന്നു വയസ് പ്രായമുള്ള പാമ്പിന് ആറു കിലോയോളം തൂക്കമുണ്ട്. വനപാലകര്‍ക്ക് കൈമാറിയ പാമ്പിനെ വൈകിട്ടോടെ അയ്യപ്പന്‍കോവില്‍ വനത്തില്‍ തുറന്നുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: