പ്യോങ്യാങ്: യോഗത്തില്‍ ഉറങ്ങിയതിന് സൈന്യാധിപനെ വെടിവെച്ചുകൊന്നതിനുള്പ്പെടെ കുപ്രസിദ്ധനായ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംങ് ഉന്‍ യുദ്ധ വിമാനം പറത്തി. അതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് യുദ്ധക്കൊതി പ്രകടിപ്പിക്കുകയും ചെയ്തു.
സൈനികര്‍ക്കൊപ്പം യുദ്ധവൈദഗ്ദ്ധ്യം പ്രകടിപ്പിക്കുന്ന കിം വെടിവയ്ക്കുകയും മിസൈല്‍ ആക്രമണം പരിശോധിക്കുകയും യുദ്ധവിമാനം പറത്തുകയുമെല്ലാം ചെയ്യുന്നു.
കൊറിയന്‍ സെന്‍ട്രല്‍ ടെലിവിഷനാണ് യൂട്യൂബില്‍ ഒരു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്.
എതിര് രാജ്യങ്ങള്‍ക്കുള്ള താക്കീതാണിതെന്ന് വ്യാഖ്യാനങ്ങളുണ്ട്. സൈനികര്‍ക്കൊപ്പം നില്ക്കുന്ന കിം ആദ്യം സൈനികര്‍ വെടിവയ്ക്കുന്നത് നോക്കുന്നു, പിന്നീട് തോക്ക് കൈയില്‍ വാങ്ങുന്നു. മിസൈലുകള്‍ തൊടുക്കുന്നു. പൈലറ്റിനൊപ്പം യാത്ര ചെയ്യുകയും യുദ്ധ വിമാനം നിയന്ത്രിക്കുകയും ചെയ്യുന്നു. നാവികര്‍ക്കൊപ്പം കപ്പലില്‍ കിം ജോംങ് ഉന്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളുമുണ്ട്.
ഉത്തരകൊറിയന്‍ സൈന്യശക്തി പ്രകടിപ്പിച്ച് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പൊതുവേ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: