ഇന്ന് ദീപാവലി. ശ്രീകൃഷ്ണന് നരകാസുരനെയും ശ്രീരാമന് രാവണനെയും നിഗ്രഹിച്ച നാള്. ലങ്കയില്‍ നിന്ന് തിരിച്ചെത്തിയ രാമന്, സീത, ലക്ഷ്മണന് എന്നിവരെ സ്വീകരിക്കാന്‍ ഗ്രാമീണര്‍, പാതയില്‍ വിളക്കുകള്‍ കത്തിച്ചു.
പാലാഴി മഥനത്തില്‍ ലക്ഷ്മി ജനിച്ച നാളാണ് അഞ്ചുദിവസത്തെ ദീപാവലി ആഘോഷത്തിലെ ആദ്യദിനമെങ്കില്, ദീപാവലി രാത്രിയാണ്, ലക്ഷ്മി, വിഷ്ണുവിനെ ഭര്‍ത്താവായി സ്വീകരിച്ചത്. യമനും നചികേതസ്സും തമ്മില്‍ സംവാദം നടന്നതും ഈ ദിനത്തിലാണ്. ഹിന്ദുക്കള്‍ക്ക് എല്ലാ ആഘോഷവും, തിന്മയ്ക്കുമേല് നന്മ നേടുന്ന വിജയാഘോഷമാണ്. പാക്കിസ്ഥാന് ഭീകരരുടെ താവളങ്ങള്‍ ഭാരതം തകര്‍ത്തപ്പോള്‍, അത് ചെറിയ ദീപാവലിയായി നാം ആഘോഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയുണ്ടായി. ഇന്നാണ് വലിയ ദീപാവലി.
എല്ലാവര്ക്കും, ‘ജന്മഭൂമി’യുടെ ദീപാവലി ആശംസകള്‍. ഓഫിസ് അവധിയാണെങ്കിലും, നാളെ പത്രമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: