മരത്തിന്റെ വേരില്‍ വെള്ളമൊഴിച്ചാല്‍ മാത്രമേ, മരം വളരുകയും, ശാഖകളും ഉപശാഖകളുമായി പകരുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുകയുള്ളൂ. അല്ലാതെ ഓരോ കൊമ്പുകളിലും ഇലകളിലും വെള്ളം ഒഴിച്ചതുകൊണ്ട് പ്രയോജനമില്ല. ബ്രഹ്മാണ്ഡമാകുന്ന വൃക്ഷത്തിന്റെ ആദിമൂലമായ ശ്രീകൃഷ്ണഭഗവാനെ സന്തോഷിപ്പിച്ചാല്‍ അവിടത്തെ അംശങ്ങളായ ദേവമനുഷ്യാദികള് മുഴുവന്‍ സന്തോഷിക്കുന്നു. ഇങ്ങനെയാണ്, ഭഗവാന് ആരാധനയായി കര്‍മങ്ങള്‍ ചെയ്യുന്ന ഭക്തന് സര്‍വഭൂതങ്ങള്‍ക്കും പ്രിയപ്പെട്ടവനായിത്തീരുന്നത്.
അര്ജുനന് ഗുരുമിത്രാദികളെ വധിച്ചില്ലേ?
അര്ജുനന് സഖ്യഭാവത്തിലൂടെ ഭഗവാനെ ഭജിക്കുന്ന ഭക്തനാണ്, ഭഗവാനെ സന്തോഷിപ്പിക്കുന്നവനാണ്. ആ ഭക്തന്, ഗുരുമിത്രാദികളെ വധിച്ചത് എങ്ങനെ അവര്‍ക്കു സന്തോഷപ്രദമാവും? അര്ജുനന് ഭഗവാന്റെ ആജ്ഞപ്രകാരം ഭഗവാന്റെ സന്തോഷത്തിനുവേണ്ടിയാണ്, ആരാധനയായിത്തന്നെയാണ് വധിച്ചത്. കൊല്ലപ്പെട്ടവരെല്ലാം ജീവാത്മാക്കളാണ്. അവരെ നശിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതുപോലെ അവരുടെ പാപപങ്കിലമായ ശരീരങ്ങള്‍ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. അവരെല്ലാം അര്‍ജുനന്റെ ശരങ്ങളേറ്റു പാപങ്ങളെല്ലാം നശിച്ച്, ഭഗവാന്റെ മുഖം കണ്ടുകൊണ്ട് ദേഹം ഉപേക്ഷിച്ച് ഭഗവത്പദം പ്രാപിക്കുകയും ചെയ്തു.
”പാര്‍ത്ഥാ സ്ത്രപൂതാഃ
പദമാപുരസ്യ”
(ഭാഗവതം)
ഇങ്ങനെ സര്‍വ്വഭൂതങ്ങളുടെയും ആത്മാവായ ഭക്തന് ഒരു കര്‍മ്മത്തിന്റെ ഊരാക്കുടുക്കില്‍പ്പെട്ട് പോകുന്നില്ല- ”കുര്‍വന്നപി ന ലിപ്യതേ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: