എന്റെ വലിയൊരു സംശയമാണ്: ഫാദര്‍ ജോസഫ് ഇലഞ്ഞിമറ്റം മുഖ്യപത്രാധിപരായി ചങ്ങനാശ്ശേരി ആര്ച്ച്ബിഷപ്പ്ഹൗസില് നിന്നു പ്രസിദ്ധീകരിക്കുന്ന കത്തോലിക്കാ മാസികയാണ് ‘കുടുംബജേ്യാതി’. പ്രസ്തുത മാസികയുടെ 2016 സെപ്റ്റംബര്‍ ലക്കം മൂന്നാം പേജിലെ എഡിറ്റോറിയലില്‍ ‘മാതാവിന്റെ പിള്ള’ എന്ന തലക്കെട്ടില്‍ ഫാദര്‍ ഇലഞ്ഞിമറ്റം എഴുതുന്നു:
‘അക്കാലത്തെ ജാതിവ്യവസ്ഥയില്‍ ബ്രാഹ്മണന്മാര്ക്കും നായന്മാര്ക്കുമിടയില് സ്ഥാനമുണ്ടായിരുന്ന നസ്രാണികളെ നായന്മാരിലെ പിള്ള വിഭാഗത്തിലെ ശ്രേഷ്ഠന് എന്ന അര്‍ത്ഥത്തില്‍ ‘മഹാപിള്ള’ എന്നു വിളിച്ചിരുന്നത് ലോപിച്ച് മാപ്പിള ആയി എന്നാണ്.’ ഫാദര്‍ ജോസഫ് എഴുതിയതിന്റെ അര്‍ത്ഥം അന്നത്തെ ജാതിവ്യവസ്ഥയില്‍ നായന്മാരേക്കാളും ഉയര്‍ന്നവരാണ് ക്രിസ്ത്യാനികള്‍ എന്നല്ലേ? ഇപ്പറഞ്ഞത് ശരിയാണോ? ചങ്ങനാശ്ശേരിയില്‍ തന്നെയുള്ള നായര്‍ സമുദായ നേതൃത്വമോ, ചരിത്രം അറിയാവുന്ന ആരെങ്കിലുമോ ഇതേക്കുറിച്ച് വിശദീകരിച്ചാല്‍ എന്നെപ്പോലുള്ള ചരിത്രവിദ്യാര്ത്ഥികള്ക്കത് ഉപകാരമാകും.
അനൂപ് നായര്‍
ചങ്ങനാശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: