അഹമ്മദാബാദ്: ഭാര്യയുടെ ജീവന് രക്ഷിച്ച വിവരം അറിയിച്ച അഗ്നിശമന- ആപത് സഹായ സേനക്ക് (എഎഫ്ഇഎസ്) കിട്ടിയത് ഭര്‍ത്താവിന്റെ ശകാരം. തല്ലു കിട്ടിയില്ലെന്നേ ഉള്ളു. കണക്കിനു പറഞ്ഞു. പണി കളയുമെന്ന് ഭീഷണിപ്പെടുത്തി. അന്തംവിട്ടു പോയ എഎഫ്ഇഎസ് സംരക്ഷണത്തിന് പോലീസിനെ വിളിച്ചു.
സബര്‍മതി നദിയില്‍ ചാടിയ യുവതിയെ (37) എഎഫ്ഇഎസ് സാഹസികമായി രക്ഷിച്ചു. ”തുടര്‍ന്ന് ഭര്‍ത്താവിനെ വിവരം അറിയിച്ചു. സിഎന്‍ജി പമ്പ് നടത്തുന്ന ഭര്‍ത്താവ് വന്ന് ആരുടെ അനുമതി വാങ്ങിയാണ് ഭാര്യയെ ആത്മഹത്യയില്‍നിന്ന് തടഞ്ഞതെന്ന് തട്ടിക്കയറി. ഞങ്ങളുടെ ചിത്രം പകര്‍ത്തുകയും പാഠം പഠിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,” എഎഫ്ഇഎസിലെ രക്ഷാ പ്രവര്ത്തകന് ഭാരത് മംഗേല പറഞ്ഞു.
10 വര്‍ഷമായി വിവാഹിതരായ ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ദാമ്പത്യ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. ഭാര്യക്കും ഭര്‍ത്താവിനും പരസ്പര വിശ്വാസമില്ലെന്ന് അവരുടെ വിശദീകരണങ്ങളില്‍നിന്ന് വ്യക്തമായെന്നും പ്രശ്നങ്ങള്‍ പറഞ്ഞു പരിഹരിച്ച് വീട്ടിലേക്ക് ഇരുവരും പോയെന്നും റിവര്‍ ഫ്രണ്ട് സ്റ്റേഷനിലെ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: