കര്‍ജ: മഹാരാഷ്ട്ര വാഷിം ജില്ലയിലെ കര്‍ജ ഗ്രാമത്തിലിപ്പോള്‍ പാമ്പുകളുടെ സീസണ്. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്നുംവീടുകളില് നിന്നുമാണ് പാമ്പുകള്‍ പുറത്തുവരുന്നത്.
അടുക്കളയില്‍ പാചകത്തിനിടെ സീല്‍ക്കാര ശബ്ദം കേട്ടപ്പോള്‍ ഗ്യാസ് ചോരുന്നതാണെന്നാണ് വീട്ടമ്മ കരുതിയത്. പെട്ടന്നു തന്നെ ഗ്യാസ് ഓഫ് ചെയ്തെങ്കിലും വീണ്ടും ശബ്ദമുണ്ടായി. ഇതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സിലിണ്ടറിന്റെ അടിയില്‍ നിന്നും മൂര്‍ഖന്‍ പുറത്തുചാടുന്നത്.
സിലിണ്ടറിന്റെ അടിയിലെ ദ്വാരത്തില്‍ അകപ്പെട്ട നിലയിലായിരുന്നു പാമ്പ്. പിന്നീട് പാമ്പാട്ടിയെത്തി ഏറെ സമയത്തിനുശേഷമാണ് ഇതിനെ പുറത്തെടുക്കാനായത്. എന്നിട്ടും പാമ്പ് സിലിണ്ടറിന്റെ അകത്ത് എങ്ങനെത്തി എന്ന സംശയം എല്ലാവരിലും ബാക്കിയായി.
ഇതു തീര്‍ക്കാനും പാമ്പാട്ടി തന്നെ വേണ്ടി വന്നു. പാമ്പിന്റേത് തണുത്ത രക്തമാണ്.
അതുകൊണ്ടുതന്നെ ചൂട് തേടി സിലിണ്ടറിന്റെ അടിയില്‍ കേറുന്നതിനിടെ പെട്ടുപോയതായിരിക്കാമെന്ന് പറഞ്ഞതോടെയാണ് സംശയം ദൂരീകരിച്ചത്. എന്തായാലും ഗ്രാമവാസികള്‍ ഇപ്പോള്‍ ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: