ഹോം » പ്രാദേശികം » കാസര്‍കോട് » 

നെഹ്‌റു കോളേജില്‍ നാക്‌ ദ്വിദിന ശില്‍പശാല സമാപിച്ചു

July 7, 2011

നീലേശ്വരം: പടന്നക്കാട്‌ നെഹ്‌റു ആര്‍ട്സ്‌ ആണ്റ്റ്‌ സയന്‍സ്‌ കോളേജില്‍ നാക്‌ സ്പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിച്ച ദ്വിദിന ശില്‍പ്പശാല സമാപിച്ചു. പ്രിന്‍സിപ്പാള്‍ പ്രൊഫ.കെ.നാരായണണ്റ്റെ അധ്യക്ഷതയില്‍ കണ്ണൂറ്‍ സര്‍വ്വകലാശാല അക്കാദമിക്‌ സ്റ്റാഫ്‌ കോളേജ്‌ ഡയറക്ടര്‍ ഡോ.സി.ബാലന്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നാക്‌ തുല്യതാ ടീം അംഗം ഡോ.തരാസീസ്‌ ജോസഫ്‌ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുത്തന്‍ പ്രവണതകള്‍ എന്ന വിഷയത്തിലും മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ ഡോ.ജി.എസ്‌.ഗിരീഷ്‌ കുമാര്‍ മൂല്യ സംസ്കാരവും അംഗീകാരവും എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. പ്രൊഫ വി.കുട്ട്യന്‍, ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, നന്ദകുമാര്‍ കോറോത്ത്‌, കെ.കൃഷ്ണന്‍ നായര്‍, ഡോ.ടി.എം.സുരേന്ദ്രനാഥ്‌, ഡോ.എം.കെ.മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick