ഹോം » പ്രാദേശികം » കാസര്‍കോട് » 

എസ്‌എഫ്‌ഐ-കെഎസ്‌യു സംഘട്ടനം; പെരിയ പോളി. അടച്ചു

July 7, 2011

പെരിയ: പെരിയ ഗവണ്‍മെണ്റ്റ്‌ പോളി ടെക്നിക്കില്‍ എസ്‌എഫ്‌ഐ – കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്‌ സ്ഥാപനം അടച്ചിട്ടു. കെഎസ്‌യു പ്രവര്‍ത്തകനും മെക്കാനിക്കല്‍ വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അരുണിനെ ഒരു സംഘം എസ്‌എഫ്‌ഐക്കാര്‍ ക്ളാസില്‍ കയറി അക്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടയാക്കിയത്‌. അരുണ്‍ അക്രമിക്കപ്പെട്ടതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സംഘടിതരാവുകയും എസ്‌എഫ്‌ഐ പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയുമായിരുന്നു. അഞ്ചുവര്‍ഷത്തിന്‌ ശേഷം കഴിഞ്ഞദിവസം പോളിടെക്നിക്കില്‍ കെഎസ്‌യു യൂണിറ്റ്‌ രൂപീകരിച്ചിരുന്നു. ഇതാണ്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌. സംഘര്‍ഷത്തെ തുടര്‍ന്ന്‌ ബേക്കല്‍ പോലീസ്‌ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick