പത്തു കല്‍പ്പനകള്‍ കൊത്തിയ ഏറ്റവും പഴക്കം ചെന്ന ശാസനപ്പലക ലേലത്തിന്. 1500-1700 വര്‍ഷം പഴക്കം കണക്കാക്കുന്ന ഫലകം, അമേരിക്കയിലെ കലിഫോര്‍ണിയയില്‍, ഹെറിറ്റേജ് ഓക്ഷന്‍സ് എന്ന കമ്പനി, നവംബര്‍ 16ന് ലേലത്തിനു വെക്കും. 1.66 കോടി രൂപയോളമാണ് മോഹവില.
രണ്ടടി നീളം, 90 കിലോ ഭാരമുള്ള ഫലകം 1913ല്‍ ഇസ്രയേലില്‍, റെയില്‍ പാളംപണിക്കിടെയാണ് കിട്ടിയത്. ഇസ്രയേല്‍ ആന്റീക് അതോറിറ്റിയുടെ വ്യവസ്ഥകള്‍ പ്രകാരമായിരിക്കും ലേലം.
ബൈബിള്‍ ഗവേഷകരുടെ അഭിപ്രായപ്രകാരം, ഫലകത്തിന്റെ രൂപവും ഉള്ളടക്കവും നോക്കുമ്പോള്‍ ക്രിസ്തുവിനു 300-500 വര്‍ഷം ശേഷം തയ്യാറാക്കിയതാണ്. ഹീബ്രു-അരമായിക് സങ്കര ഭാഷയിലാണ് എഴുത്തെന്ന് ‘ലൈവ് സയന്‍സ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ നാലു ഫലകങ്ങളെക്കുറിച്ച് ഇതുവരെ അറിവുണ്ട്. ബാക്കി കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: