ഹോം » പ്രാദേശികം » കാസര്‍കോട് » 

1140 കുപ്പി വിദേശമദ്യവുമായി കളനാട്‌ സ്വദേശി അറസ്റ്റില്‍

July 7, 2011

കാസര്‍കോട്‌: 1140 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കളനാട്‌ സ്വദേശിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. കളനാട്‌ കൊമ്പന്‍പാറയിലെ പരേതനായ സുലൈമാണ്റ്റെ മകന്‍ സിദ്ദിഖി(30)നെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. രഹസ്യ വിവരത്തെ തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെ ചെര്‍ക്കശമാര്‍ത്തോമ റോഡില്‍ വെച്ച്‌ കെഎല്‍ 14 സി 6595 നമ്പര്‍ വാഹനത്തില്‍ മദ്യം കടത്തവെയാണ്‌ പോലീസ്‌ പിടികൂടിയത്‌. വിദ്യാനഗര്‍ എസ്‌ഐ ബിജുജോണ്‍ ലൂക്കോസ്‌, എഎസ്‌ഐ കരുണാകരന്‍, രാമചന്ദ്രന്‍, സതീശന്‍, ഹരീഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ പിടികൂടിയത്‌. 18൦ മില്ലിയുടെ30 കെയ്സുകളിലായി 1440 കുപ്പി വിദേശമദ്യമാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌.

Related News from Archive
Editor's Pick