ജയ്പൂര്‍: കിണറ്റില്‍ വീണ രന്തംബോര്‍ ദേശീയ പാര്‍ക്കിലെ ഒരു പെണ്‍കടുവയെ അതിസാഹസികമായി രക്ഷിച്ചു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ അതിസാഹസികമായ ഉദ്യമത്തിനൊടുവിലാണ് കടുവയെ കരയ്ക്കെത്തിച്ചത്.
ടി83 എന്നും മിന്നല്‍ എന്നും വിളിക്കുന്ന കടുവയാണ് കിണറ്റില്‍ വീണത്. വന്‍ ജനസഞ്ചയമാണ് കടുവയെ കാണാന്‍ തടിച്ച് കൂടിയത്. രന്തംബോര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുളള കിണറ്റിലാണ് കടുവ വീണത്.
ഉടന്‍ തന്നെ ഗ്രാമവാസികള്‍ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചു. നാട്ടുകാരും ഒപ്പം കൂടി.
കടുവയെ പിന്നീട് ദേശീയ പാര്‍ക്കിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: