ഇന്ത്യയില്‍ കൊട്ടാരം മുതല്‍ കുടിലുവരെ നോട്ടുകളെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ സ്കാന്ഡിനേവിയന് രാജ്യമായ സ്വീഡന് ചിന്തിക്കുന്നത് നോട്ടുകളെയില്ലാതാക്കാനാണ്. ചിന്തിക്കുക മാത്രമല്ല ഈ ദിശയില്‍ ചില നടപടികളും സ്വീഡന് എടുത്തുതുടങ്ങി. സമീപഭാവിയില്‍ നോട്ടുകള്‍ തീരെയില്ലാത്ത രാജ്യമായി സ്വീഡന് മാറും.
നോട്ടുകള്‍ മുഴുവന്‍ പിന്‍വലിച്ച് സാമ്പത്തിക വിനിമയങ്ങള്‍ക്ക് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന സ്വീഡന് ശ്രമിക്കുന്നത്.
നോട്ടുകള്‍ ഉപയോഗിക്കാത്ത രീതി ഇതിനകം സ്വീഡനിലെ നിരവധി ബാങ്കുകള്‍ പ്രയോഗത്തില്‍ വരുത്തിക്കഴിഞ്ഞു. ഇവിടങ്ങളില്‍ പണം നോട്ടുകളായി നിക്ഷേപിക്കാനോ എടുക്കാനോ കഴിയില്ല. ”നോട്ടുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. നോട്ടുകള്‍ സ്വീകരിച്ച് കാലത്തിന് പിന്നിലാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല” എന്നാണ് നോട്ടുകളില്ലാത്ത സ്വീഡനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത ‘ന്യൂയോര്‍ക്ക് ടൈംസി’നോട് ബാജോണ് ഉല്വേയസ് എന്ന വ്യാപാരി അഭിപ്രായപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: