വൈദികവും ലൗകികവുമായ കര്‍മങ്ങളുടെ ഫലം ആഗ്രഹിക്കാതെ, ഭഗവാന് ആരാധനയായി, ഭഗവാന്റെ സന്തോഷത്തിനുവേണ്ടി ചെയ്യുന്ന കര്മയോഗംകൊണ്ട് ഭഗവദാനന്ദം ലഭിക്കും.
താന്‍ ഭഗവാന്റെ ദാസനാണെന്ന അവബോധത്തോടെ നേരിട്ട് ഭഗവത് സേവനം ചെയ്യുന്ന ഭക്തനും ഭഗവദാനങ്ങളും ഭഗവതത്വ വിജ്ഞാനവും ലഭിക്കും. ഇതുരണ്ടുമല്ലാതെ ഭഗവത്സാക്ഷാത്കാരത്തിനുവേണ്ടി മറ്റൊരു മാര്‍ഗവും കൂടിയുണ്ട്. അഷ്ടാംഗ യോഗാനുഷ്ഠാനം.
ആദ്യമായി ഭൗതികമായ ശബ്ദങ്ങളെയും രൂപം, സ്വാദുകള്‍, ഗന്ധം എല്ലാം മനസ്സില്‍നിന്ന് പുറത്തുകളയണം.
ധ്യാനത്തിന് പദ്മാസനം മുതലായവ ശീലിക്കണം. കണ്ണിന്റെ നോട്ടം മൂക്കിന്റെ അഗ്രഭാഗത്ത് ഉറപ്പിക്കണം. കണ്ണ് മുഴുവനും തുറന്നുവച്ചാല്‍, സുന്ദരവസ്തുക്കള്‍ കണ്ണില്‍പ്പെട്ടാല്‍ മനസ്സ് പിന്നാലെ ഓടും. മുഴുവനും അടച്ചാല്‍ ഉറക്കം വരും. രണ്ടും ധ്യാനയോഗത്തിന് വിഘ്നകാരികളാണ്. അതുകൊണ്ട് കണ്ണുകള്‍ അല്‍പ്പം തുറന്നുവയ്ക്കണം. ശ്വാസ വായുവിനെ കുംഭകം ചെയ്ത് നിശ്ചലമാക്കണം. എന്നാല്‍ മാത്രമേ മനസ്സ് ഉറച്ചുനില്ക്കുകയുള്ളൂ.
യതേന്ദ്രിയേ മനോബുദ്ധി: ഇന്ദ്രിയങ്ങളാണ് ഭൗതികസുഖങ്ങളെ സ്വീകരിക്കുന്നത്. അതുകൊണ്ട് അവയെ നിയന്ത്രിക്കണം. മനസ്സുകൊണ്ടാണ് സുഖങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. അങ്ങനെ ചിന്തിക്കാന്‍ മനസ്സിനെ വിടാതെ നിയന്ത്രിക്കണം. ബുദ്ധികൊണ്ടാണ് ഭൗതികസുഖങ്ങളെ എങ്ങനെയെല്ലാം ഉപയോഗിക്കാന്‍ കഴിയും എന്നു ചിന്തിച്ച് ഉറപ്പിക്കുന്നത്. അതിനാല്‍ ബുദ്ധിയെയും നിയന്ത്രിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: