ഈ പ്രകൃതിലോകത്തില്വച്ചു ആദ്യം ഉണ്ടായിട്ടുള്ളത് ആകാശവും ഭൂമിയും സമുദ്രവുമത്രെ. അവയില്‍ നിന്നാണ് സര്‍വ്വ സൃഷ്ടികളും ഉണ്ടായിട്ടുള്ളത്. സൃഷ്ടികളില്‍ ഒന്നുംതന്നെ നശിക്കുന്നില്ല. എല്ലാം മാറിമാറിയുള്ള രൂപാന്തരത്താല്‍ വര്ദ്ധിച്ചുകൊണ്ടത്രെ ഇരിക്കുന്നത്.
അഗ്നിയാണെങ്കിലും അതു നശിക്കുമ്പോള്‍ സൂര്യനിലേക്കു ലയിക്കുന്നു. ഭൂഗോളത്തിലെ യാതൊരു സൃഷ്ടിയും നശിച്ചാല്‍ അത് ഒന്നൊന്നായി ആകാശത്തിലും ഭൂമിയിലും ജലത്തിലേക്കുമായി ലയിക്കുന്നു. പിന്നെയും മാറി മറ്റൊന്നായി രൂപാന്തരപ്പെടുന്നു.
വാസ്തവം ഇങ്ങനെയിരിക്കെ ജഗല്നിയന്താവായ ബോധസ്വരൂപന്റെ രൂപാന്തരമായ ശാന്തി, ത്രിഗുണം, സര്‍വ്വജ്ഞാനം, തപഃശക്തി, സല്‍ക്കര്‍മ്മം ഇവ നശിക്കുന്നതല്ലായെന്ന് നമുക്കു നിസ്സംശയം വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: