ശബരിമല: സന്നിധാനത്ത് എത്തുന്ന കൊച്ചയ്യപ്പന്മാര്ക്ക് തുണയായി പോലീസുകാര്‍. സോപാനത്തെ തിരക്കില്‍ ഭഗവാനെ ദര്‍ശിക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന കൊച്ച് അയ്യപ്പന്മാരെയാണ് ഇവിടെ ജോലി ചെയ്യുന്ന പോലീസുമാര് എടുത്ത് ഉയര്‍ത്തി ഭഗവത് ദര്‍ശനം സാധ്യമാക്കുന്നത്.
കുട്ടികള്‍ക്ക് നല്ല രീതിയില്‍ തൊഴാന്‍ സാധിക്കുന്നതിനൊപ്പം മുതിര്‍ന്നവര്‍ക്ക് തിരക്കില്‍ കുട്ടികളെ കൈവിട്ടുപോകുമോയെന്നു ഭയമില്ലാതെ തൊഴാനും സാധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: