ശബരിമല: അന്നദാന മണ്ഡപത്തിനു മുകളിലായി താത്ക്കാലിക വിരിപ്പന്തലിലേക്ക് നിര്‍മ്മിച്ചിരിക്കുന്നത് ഉറപ്പില്ലാത്ത പാലം. പലകകള്‍ നിരത്തി നിര്‍മ്മിച്ച പാലം ഒരു വശത്ത് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ബീമിലും മറു ഭാഗം മണ് തിട്ടയിലുമാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഒരു കാറ്റാടി കമ്പ് ഉപയോഗിച്ചുള്ള ഒരു തൂണും സ്ഥാപിച്ചിട്ടുണ്ട്.
തിരക്കേറുമ്പോള്‍ ഉറപ്പില്ലാത്ത പാലം അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. പാലത്തിന്റെ ഒരു ഭാഗം ഉറപ്പിച്ചിരിക്കുന്നത് അന്നദാന മണ്ഡപം നിര്‍മ്മാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്ത ഭാഗത്താണ്. ശക്തമായ മഴയുണ്ടായാല്‍ പാലത്തിലൂടെ അയ്യപ്പന്മാര് പോകുമ്പോഴുള്ള ഭാരത്താല്‍ മണ്ണ് ഇടിയാന്‍ സാധ്യതയുണ്ട്.
വിരി കരാറുകാരന്റെ തൊഴിലാളിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ഇതിന്റെ ഉറപ്പ് ദേവസ്വം അധികൃതര്‍ പരിശോധിച്ചിട്ടില്ല. അടിയന്തരമായി പാലം പരിശോധിച്ച് ബലം ഉറപ്പു വരുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: