ശബരിമല: കുടുംബത്തിന്റെ സമ്പല്‍സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭക്തരുടെ നെല്‍പ്പറ വഴുപാട്. മുന്‍വര്‍ഷങ്ങളില്‍ മീനത്തിലെ പത്തു ദിവസത്തെ ഉത്സവ ദിവസങ്ങളില്‍ മാത്രമായിരുന്നു സന്നിധാനത്ത് നെല്‍പ്പറ വഴുപാട് നടത്തിയിരുന്നത്.
ഈ വര്‍ഷം ചിങ്ങം ഒന്നാം തീയതി മുതലാണ് നട തുറക്കുന്ന എല്ലാ ദിവസവും കൊടിമര ചുവട്ടില്‍ ഭക്തര്‍ക്ക് നിറപറ സമര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രാവിലെ അഞ്ചു മുതല്‍ പതിനൊന്നര വരെയും വൈകിട്ട് അഞ്ചു മുതല്‍ എട്ടുവരെയുമാണ് നെല്‍പ്പറ സമര്‍പ്പണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: