ശബരിമല: പൂങ്കാവനത്തിന്റെ പവിത്രതയെ പുണ്യം പൂങ്കാവനം പദ്ധതിയിലൂടെ ഭക്തര്‍ക്ക് സമര്‍പ്പിച്ച് ആര്‍എഎഫ്. പ്രതിവാര പ്രത്യേക ശുചീകരണ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായിട്ടാണ് പ്രത്യേക സംഘം ഇന്നലെ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചത്.
എല്ലാ ദിവസവും ആര്‍എഎഫിലെ എഴുപതോളം പേര് ശുചീകരണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇതോടൊപ്പം ശനിയാഴ്ച ദിവസങ്ങളില്‍ വൈകിട്ട് സന്നിധാനത്ത് എത്തുന്ന 100പേരടങ്ങുന്ന പ്രത്യേക സംഘം ഞായറാഴ്ച പുണ്യം പൂങ്കാവനം പദ്ധതിയില്‍ പങ്കെടുത്ത് മടങ്ങുന്നു.
ഇന്നലെ രാവിലെ ഒന്‍പതു മുതല്‍ നടപ്പന്തല്‍, കൊപ്രാപ്പുര, പാണ്ടിത്താവളം, തിരുമുറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവര്‍ ശുചീകരണം നടത്തി. ആര്‍എഎഫ് സെക്കന്റ് ഇന്‍ കമാന്‍ഡന്റ് വിനോദ്കുമാര്‍ ദുബെ, ഡെപ്യൂട്ടി കമാന്‍ഡന്റ് മധു.ജി. നായര്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് റോബിന്.പി.ജെ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: