തിരുവനന്തപുരം: പേപ്പര്‍ കറന്‍സി രഹിത സമൂഹമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം നടപ്പാക്കാന്‍ ബിജെപി കേരളാ ഘടകം രംഗത്ത്. ഇതിനായി ഡിജിറ്റല്‍ ബാങ്കിംഗ് സാക്ഷരതാ മിഷന് രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു. ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകളെപ്പറ്റി പൊതു ജനങ്ങളെ ബോധവത്കരിക്കുകയും പരിശീലനം നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ഡിസംബര്‍ മൂന്നിന് കൊച്ചിയില്‍ പദ്ധതിക്ക് തുടക്കമാകും. ബാങ്കിംഗ് രംഗത്തെ വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ച് സംസ്ഥാന തലത്തില്‍ ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. കള്ളപ്പണം തടയുന്നതില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ പ്രാധാന്യം, ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തേണ്ട വിധം എന്നിവ സംബന്ധിച്ച് ജനങ്ങള്‍ക്ക് പരിശീലനം നല്‍കും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ പഞ്ചായത്ത് തലങ്ങളിലെത്തി ബോധവത്കരണം നടത്തും.
റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായും സഹകരിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളെ സമ്പൂര്‍ണ്ണ കറന്‍സി രഹിത പഞ്ചായത്തുകളാക്കി മാറ്റാനും മിഷന് ലക്ഷ്യമിടുന്നുണ്ടെന്ന് കുമ്മനം രാജശേഖരന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: