ആലപ്പുഴ: കള്ളപ്പണക്കാരില്‍ നിന്ന് ബിജെപി നേതാക്കള്‍ അച്ചാരം വാങ്ങിയെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു.
ഈ പ്രസ്താവന തെളിയിക്കാന്‍ ഐസക്കിനെ വെല്ലുവിളിക്കുകയാണ്. ആദര്ശശുദ്ധിയുണ്ടെങ്കില് പറഞ്ഞകാര്യം തെളിയിക്കാന്‍ ഐസക്കിന് നിയമപരമായും ധാര്‍മ്മികമായും ബാദ്ധ്യതയുണ്ട്. കള്ളപ്പണക്കാരില്‍ നിന്ന് എന്തെങ്കിലും സഹായം ബിജെപി നേടിയിരുന്നുവെങ്കില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കില്ലായിരുന്നു. ഇത്തരം നോട്ടുകളാണ് കള്ളപ്പണക്കാര്‍ സൂക്ഷിക്കുന്നത്. ഇത്തരക്കാര്‍ക്കുവേണ്ടി വാദിക്കുന്നവരെയും സമരം ചെയ്യുന്നവരെയും ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു.
തന്നെ നോട്ടുപിന്‍വലിക്കല്‍ അറിയിച്ചില്ലെന്ന ഐസക്കിന്റെ പരാമര്‍ശം പരിഹാസ്യമാണെന്നും കുമ്മനം പറഞ്ഞു. അഡ്വ. കെ. രാംകുമാര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: