കൊച്ചി: 20-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഡിസംബര്‍ 2 മുതല്‍ എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കും. 2 ന് വൈകുന്നേരം സാഹിത്യ, സാംസ്കാരിക, സിനിമാ രംഗത്തെ 20 പേര് ചേര്‍ന്ന് സമ്മേളനത്തിന് തിരിതെളിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്യും. സംവിധായകന് ജി. പ്രഭയെ ചടങ്ങില്‍ ആദരിക്കും. പ്രൊഫ. കെ.വി. തോമസ് എം.പി, അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, എം.എല്‍.എമാരായ ഹൈബി ഈഡന്, ജോണ്‍ ഫെര്‍ണാണ്ടസ്, കയര്‍ േേബാര്‍ഡ് ചെയര്മാന് സി.പി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കും. പുസ്തകോത്സവ സമിതി ചെയര്മാന് പി.എസ് ഗോപിനാഥന് അധ്യക്ഷത വഹിക്കും.
വൈകീട്ട് 3ന് ചിത്ര സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ 20 പേരുടെ വീണകച്ചേരി നടക്കും.
ഡിസംബര്‍ 8, 9, 10 തീയ്യതികളില്‍ കൊച്ചി ലിറ്റ് ഫെസ്റ്റ് നടക്കും. അന്താരാഷ്ട്ര പുസ്തകോത്സവവേദി, ഭാരത് ടൂറിസ്റ്റ് ഹോം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലാണ് വേദികള്‍ സംഘടിപ്പിക്കുന്നത്. ഡോ. സത്യവ്രത ശാസ്ത്രി, അമരീഷ് ത്രിപാഠി, ടി.പി. ശ്രീനിവാസന്, ആനന്ദ് നീലകണ്ഠന്, രന്തിദേവ് സെന്‍ ഗുപ്ത, പ്രഭു ചൗള, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസ റാവു, പ്രൊഫ. എം.കെ സാനു, ഡോ. എം ലീലാവതി, ചെമ്മനം ചാക്കോ, പി.വത്സല, കെ.പി.എസി. ലളിത, സിബി മലയില്‍, ജോഷി തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.
ബാലാമണിയമ്മ പുരസ്കാരം, മാധ്യമ പുരസ്കാരം, കൊച്ചി ലിറ്റ് ഫെസ്റ്റ്, വിവിധ സെമിനാറുകള്‍, പ്രമുഖരുടെ 30ഓളം പുസ്തക പ്രകാശനം തുടങ്ങിയവയും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. ദിവസവും വൈകുന്നേരങ്ങളില്‍ സാംസ്കാരിക പരിപാടികളും അരങ്ങേറും. ഡിസംബര്‍ 2 മുതല്‍ 11 വരെ നടക്കുന്ന പുസ്തകോത്സവത്തില്‍ 300ഓളം പ്രസാധകര് പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാര്‍, ചെയര്മാന് പി.എസ് ഗോപിനാഥന്, കണ്‍വീനര്‍ ടി. സതീശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: