കോട്ടയം: സ്വര്‍ഗ്ഗീയ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഇരുചക്ര വിളബരറാലി നടത്തി. ഇല്ലിക്കല്നിന്നും ആരംഭിച്ച ഇരുചക്രവാഹന റാലി ബിജെപി സംസ്ഥാന സമിതി അംഗം ടി.എന്‍. ഹരികുമാര്‍ ഉത്ഘാടനം ചെയ്തു. ഇല്ലിക്കല്നിന്നും ആരംബിച്ച റാലി ടൗണ്‍ മേഖലയിലെ വിവിധ പ്രദേശങ്ങള്‍ ചുറ്റി തിരുവാതുക്കല്‍ സമാപിച്ചു. വിവിധ പ്രദേശങ്ങളില്‍കൂടി കടന്നുപ്പോയ ബൈക്ക് റാലിയില്‍ തിരുനക്കരയില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. എം.എസ്. കരുണാകരനും തിരുവാതുക്കലില്‍ സമാപനയോഗം സംസ്ഥാന കൗണ്‍സില്‍ അംഗം കെ.യു. ശാന്തകുമാറും സംസാരിച്ചു.
നഗരത്തില്‍ നടന്ന ഇരുചക്രവാഹന റാലിയില്‍ ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് എം.എസ്. മനു, സംഘപരിവാര്‍ നേതാക്കളായ എസ്. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, മധു മുട്ടമ്പലം, വി.പി. മുകേഷ്, മഹേഷ്, നാസര്‍ റാവുത്തര്‍, ഹരി കിഴക്കേക്കുറ്റ്, സുമേഷ് രാജന്, രതഷ് കുമാര്‍, പി.പി. വിനോദിനി, പി.ടി. തങ്കച്ചന്, ഉണ്ണികൃഷ്ണന്, ബിനു, രഞ്ജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: