കൊച്ചി: കൂറുമാറിയതിന് കടമക്കുടി ഗ്രാമപഞ്ചായത്തിലെ രണ്ട് അംഗങ്ങളെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്കരന് അയോഗ്യരാക്കി. കോണ്‍ഗ്രസ് അംഗങ്ങളായ എ.ജി. മാത്യൂ (വാര്‍ഡ് 9), എം.എഫ്. പ്രസാദ് (വാര്‍ഡ് 7) എന്നിവരെയാണ് അയോഗ്യരാക്കിയത്.
കൂറുമാറ്റ നിരോധന നിയമ പ്രകാരം 2016 നവംബര്‍ 30 മുതല്‍ ആറു വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതില്‍ നിന്നുമാണ്് വിലക്ക്. 13 വാര്‍ഡുകളുള്ള കടമക്കുടി ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് 5ഉം എല്‍ഡിഎഫിന് 5ഉം, ബിജെപിക്ക് 2ഉം, ഒരു സ്വതന്ത്രനും എന്നതാണ് കക്ഷിനില.
2015 നവംബര്‍ 19ന് പ്രസിഡന്റ് സ്ഥാനത്തേക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് മനപ്പൂര്‍വം അസാധു വോട്ടുരേഖപ്പെടുത്തി ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചു. ഇതിനെതിരെ കോണ്‍ഗ്രസ് അംഗം എം.എ. സുന്നോപന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കമ്മീഷന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: