കൊച്ചി: സരിതയ്ക്കൊപ്പം സോളാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് പല മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വീടുകള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ടീം സോളാര്‍ കമ്പനിയുടെ മുന്‍ ഡ്രൈവര്‍ ആര് സന്ദീപ് കമ്മീഷനില്‍ മൊഴി നല്കി. മന്ത്രിമാരായിരുന്ന ആര്യാടന് മുഹമ്മദ്, ജയലക്ഷ്മി, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍, മുന്‍ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ എന്നിവരുടെ സ്വന്തം വീടുകളില്‍ സരിതയ്ക്കൊപ്പം പോയിട്ടുണ്ട്. എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ ബി ഗണേഷ്കുമാര് എന്നിവരുടെ വീടുകളിലും പോയി. ആര്യാടന് മുഹമ്മദിനെ ഔദ്യോഗികവസതിയായ മന്മോഹന് ബംഗ്ലാവിലും പോയി കണ്ടിട്ടുണ്ട്. പാലക്കാട് കിന്‍ഫ്രയില്‍ രണ്ടുതവണ സരിതയ്ക്കൊപ്പം പോയിട്ടുണ്ടെന്ന് സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: