വിയന്ന: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ഓസ്ട്രിയയിലെ ജന്മഗൃഹം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. അപ്പര്‍ ഓസ്ട്രിയയിലെ ബോണോ ആം ഇന്നിലാണ് ഹിറ്റ്ലറുടെ ജന്മവീട് സ്ഥിതി ചെയ്യുന്നത്.
നിലവിലെ ഉടമസ്ഥനില്‍ നിന്ന് വീട് ഏറ്റെടുക്കാന്‍ ഓസ്ട്രിയന്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിന്റെ ഈ നീക്കത്തെ അംഗീകരിച്ചിട്ടുണ്ട്.
ആഭ്യന്തരമന്ത്രി വോള്‍ഫ്ബര്‍ഗ് സൊബോക്സയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഏറ്റെടുക്കുന്ന വീട് ഭാവിയില്‍ എന്തുചെയ്യുമെന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ ഇതേവരെ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ലെന്നാണു സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: