10 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വിഭാഗം പിടിച്ചെടുത്തു. മതിയായ രേഖകളില്ലാതെ ഡോക്ടറുടെ ചേംബറില്‍ സൂക്ഷിച്ച 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് ആദായനികുതി വിഭാഗം പിടിച്ചെടുത്തത്.
15 പാക് പട്ടാളക്കാരെ വധിച്ചിട്ടുണ്ടെന്ന് കെ.കെ. ശര്‍മ. ഇന്ത്യയുടെ മിന്നലാക്രമണത്തിനുശേഷം നിയന്ത്രണരേഖയിലെ സംഘര്‍ഷത്തില്‍ 15 പാക് പട്ടാളക്കാരെ വധിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെ.കെ. ശര്‍മ അറിയിച്ചു.
20 പേര് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. സ്ഫോടനം നടക്കുന്ന സമയത്ത് പടക്കശാലയില്‍ 24 പേരുണ്ടായിരുന്നതായാണ് വിവരം.
21 ദിവസം പ്രായമായ കുഞ്ഞിനെ കോഴിക്കോട് ചക്കുംകടവില്‍ അച്ഛന് വിറ്റു. മാറാട് സ്വദേശിയായ മിഥുന് എന്നയാളാണ് കുഞ്ഞിനെ വിറ്റത്. സാമ്പത്തിക പരാധീനത കാരണമാണ് കുഞ്ഞിനെ വിറ്റതെന്നാണ് അച്ഛന് പറയുന്നത്.
30 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ രാജ്യത്ത് പുതുതായി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കപ്പെട്ട ശേഷം രാജ്യത്തെമ്പാടുമായി പുതുതായി ആരംഭിച്ചത് 30 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: