കോട്ടയം: കറന്‍സി പിന്‍വലിക്കല്‍മൂലം സംജാതമായ നോട്ടുക്ഷാമം മൂന്‍കൂട്ടി കണക്കിലെടുത്ത് ശക്തമായ ബദല്സംവിദാനം ആവിഷ്ക്കരിക്കാതെ സംസ്ഥാന ജീവനക്കാരുടെ ശമ്പളം മുടങ്ങാന്‍ സാഹചര്യമൊരുക്കിയത് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഉത്തമ ഉദാഹരണമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.സമീപകാല ചരിത്രത്തിലൊന്നും ഇതുപോലെ ശമ്പളം മുടങ്ങിയ സാഹചര്യം ഉണ്ടായിട്ടില്ല. സ്പാര്‍ക്ക് സോഫ്ട്വെയര് സംവിധാനത്തിലുണ്ടെന്ന് പറയപ്പെടുന്ന തകരാര്‍ അടിയന്തിരമായി പരിഹരിച്ച് ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെജിഒയു ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആര്.ഹരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വി.വരദരാജന്, മോന്‍സി.പി.അലക്സാണ്ടര്‍, കെ.എസ്.ജോസഫ്, പി.എ.പത്മകുമാര്‍, ആര്. എല്‍.ശ്യാംരാജ്, എസ്.ബിനോജ്, സോണി ജോസഫ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: