ശബരിമല: ശബരിമലയിലെ വാര്‍ത്താ പ്രാധാന്യം പ്രതീക്ഷിച്ച് ചില സാഹസിക നിരീശ്വരവാദികള്‍ ശബരിമലയെ വേദിയാക്കാന്‍ നടത്തുന്ന നീക്കം സര്‍ക്കാര്‍ തടയണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ മകരവിളക്ക് കാലത്തെ ജലക്ഷാമവും കുടിവെള്ള പ്രശ്നവും പരിഹരിക്കാന്‍ കുന്നാര്‍ ഡാമിന്റെ ഉയരംകൂട്ടി സംഭരണശേഷി വര്‍ദ്ധിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ കമ്മിറ്റി അടിയന്തര നടപടി സ്വീകരിക്കണം.
കുന്നാര്‍ ഡാമില്‍നിന്നു വെള്ളം സന്നിധാനത്ത് എത്തിക്കുന്ന നിലവിലുള്ള പൈപ്പ് ലൈനിന് സമാന്തരമായി മറ്റൊരു ജലവിതരണ കുഴല്‍കൂടി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: