കോട്ടയം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എംസിഎ/ബിസിഎ കോഴ്സുകളുടെ 2017 ജനുവരി ബാച്ചിലേക്ക് അഡ്മിഷന് തുടരുന്നു. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയുള്ളവര്‍ക്ക് എംസിഎയ്ക്കും (ഒരു സെമസ്റ്ററിന് 9000 രൂപ) പ്ലസ്ടു അല്ലെങ്കില്‍ പോളിടെക്നിക് ഡിപ്ലോമ പാസ്സായവര്‍ക്ക് ബിസിഎയ്ക്കും (ഒരു സെമസ്റ്ററിന് 5000 രൂപ) അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്കെന്നപോലെ ജോലിക്കാര്‍ക്കും അഡ്മിഷന് സാധ്യമാണ്. യുജിസി, എഐസിടിഇ, കേരളാ പിഎസ്സി അംഗീകാരമുള്ള ഈ കോഴ്സുകളുടെ അഡ്മിഷന് കോട്ടയം ടിബി റോഡില്‍ മുനിസിപ്പല്‍ കോംപ്ലക്സിലുള്ള ഇഗ്നോ സ്റ്റഡി സെന്ററായ ഐഐഐടിയില്നിന്നും ലഭിക്കും. ഫോണ്‍: 0481 2564899, 2302499, 9496544599, 9496544466.
പ്രതികരിക്കാൻ ഇവിടെ എഴുതുക: