കൊച്ചി: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന 37 അംഗ ഭിക്ഷാടന മാഫിയാസംഘം പെരുമ്പാവുരിലും പരിസര പ്രദേശങ്ങളിലുമെത്തി. ഇവരുടെ ചിത്രങ്ങളടങ്ങിയ വിവരങ്ങള്‍ മാഹി പോലീസാണ് കേരളാ പോലീസിന് കൈമാറിയിരിക്കുന്നത്.
ഈ സംഘത്തില്‍പ്പെട്ട ഒരു സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ട് പോകുവാനുള്ള ശ്രമത്തിനിടയില്‍ കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനുള്ള ശ്രമത്തിലാണ് പോലീസ്. വെള്ളപ്പൊക്കം മൂലം എല്ലാ നഷ്ടപ്പെട്ടെന്ന വ്യാജേന വസ്ത്രങ്ങളും സഹായങ്ങളും തേടിയാണ് ഇവര്‍ വീടുകള്‍ കയറിയിറങ്ങുന്നത്.
കുട്ടികളെ തട്ടിക്കൊണ്ട് പോകുവാന്‍ എളുപ്പമുള്ള വീടുകളുടെ ചുമരിലോ മതിലിലോ ഇവര്‍ ചിഹ്നങ്ങള്‍ കല്ല്കൊണ്ടോ മറ്റും അടയാളപ്പെടുത്തിയിടും. 1 എന്ന് അടയാളപ്പെടുത്തിയെങ്കില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകുവാന്‍ സാധിക്കും. ത ചിഹ്നമാണെങ്കില്‍ ബുദ്ധിമുട്ടാണെന്നാണ് അര്‍ത്ഥം. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി എല്ലാ പോലീസ് സ്റ്റേഷനുകളിലേയ്ക്കും വിവരം നല്‍കിയിട്ടുണ്ട്. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: